ഒരുപൂവിടര്‍ന്നപ്പോള്‍
രാവിലെയെപ്പൊഴോ വിടര്‍ന്ന പൂവിനെ
മെല്ലെ മറച്ചുവച്ചപ്പോള്‍ ഇലയറിഞ്ഞില്ല
പൂവിന്റെ സുഗന്ധം ഇലയുടെ കവചവും കടന്ന്‍
ഉന്മാദത്തിന്റെ ലഹരിയായി ഒഴുകുമെന്ന്.
പൂന്തേന്‍ തിരഞ്ഞ് കരിവണ്ടുകള്‍
പൂവിന്നരികില്‍ എത്തുക തന്നെ ചെയ്തു.
ഒടുവില്‍ പൂവിന്നിതളുകള്‍ തച്ചുടച്
അവ അനന്തതയിലെവിടെയോ മറഞ്ഞു.
ഇലയുടെ ഇടയിലൂടെ പൂവ് തന്നെ തേടുന്ന
കണ്ണുകളെ തിരഞ്ഞുകൊണ്ടേയിരുന്നു.
നഷ്ട്ടപ്പെട്ട ഇതളുകളില്‍ തന്റെ സുഗന്ധം
നെഞ്ഞുപിടഞ്ഞ് മരിക്കുന്നത് പൂവറിഞ്ഞില്ല.
പൂവ് കാത്തിരുന്നു, കൊഴിഞ്ഞ ഇതളുകളും
ഉറവയറ്റാത്ത തേനുമായി, വെറുതേ.
ചിന്മയ ബുദ്ധ
Plus One